Skip to main content

ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി നിര്‍വഹിക്കും

    ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ നാല്)  വൈകുന്നേരം 3.30 ന് വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
    കേരളത്തിലെ ജീവിതശൈലീ രോഗ നിയന്ത്രണത്തിന് സുസ്ഥിരമായ വികസനം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതി. സംസ്ഥാനത്ത് ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗ നിര്‍ണയ പരിപാടിയുമായി ചേര്‍ന്ന് ഒരു നൂതന ഘട്ടത്തിലേക്ക് കടക്കുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, വയനാട് എന്നീ ആറ് ജില്ലകളില്‍ ആരംഭിക്കുന്ന ഈ പരിപാടിയില്‍ 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയും നിര്‍ണയവും നടത്തി സമഗ്രരേഖ-ഭൂപടം തയ്യാറാക്കുകയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
    കേരളത്തില്‍ വര്‍ധിച്ചു വരുന്ന പ്രമേഹവും രക്താതിസമ്മര്‍ദവും ഫലപ്രദമായി നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ഡബ്ലിയു.എച്ച്.ഒ., ഐ.സി.എം.ആര്‍., റിസോള്‍വ് എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.
പി.എന്‍.എക്‌സ്.1242/18

date