Post Category
നവോദയ വിദ്യാലയം 9-ാം ക്ലാസ് പ്രവേശനപരീക്ഷ
ജില്ലയില്‍ കുളമാവില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2018-19 വര്‍ഷത്തെ ഒന്‍പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 19ന് നടക്കും. ഏപ്രില്‍ അഞ്ച് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷകര്‍ 2002 മെയ് ഒന്നിനും 2006 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരും ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും ആയിരിക്കണം. വിശദവിവരങ്ങള്‍ www.nvshq.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04862 259916.
date
- Log in to post comments