ജലാശയ മലിനീകരണം കണ്ടെത്തല്‍ സര്‍വ്വേ
മീനച്ചിലാര്‍ -മീനന്തറയാര്‍- കൊടൂരാര്‍ എന്നീ ജലാശയങ്ങളിലേയ്ക്കും മറ്റു തോടുകളിലേക്കും സ്ഥാപിച്ചിരിക്കുന്ന മാലിന്യക്കുഴലുകള്‍ കണ്ടെത്തുന്നതിന് സര്‍വ്വേ നടത്തുന്നു. ഈ നദികളും തോടുകളും കടന്നു പോകുന്ന പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തലപ്പലം, തലനാട്, മൂന്നിലവ്, തിടനാട്, മേലുകാവ്, അയ്മനം, കുമരകം, തിരുവാര്‍പ്പ്, അതിരമ്പുഴ, ആര്‍പ്പൂക്കര, കടനാട്, മീനച്ചില്‍, കൊഴുവനാല്‍, ഭരണങ്ങാനം, കരൂര്‍, മുത്തോലി, വാകത്താനം, മാടപ്പള്ളി, അയര്‍ക്കുന്നം, വിജയപുരം, പുതുപ്പള്ളി, പനച്ചിക്കാട്, കുറിച്ചി, മണര്‍കാട്, പാമ്പാടി, മീനടം, കിടങ്ങൂര്‍, രാമപുരം, കാണക്കാരി, കുറവിലങ്ങാട്, കറുകച്ചാല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഈരാറ്റുപേട്ട, പാല, ഏറ്റുമാനൂര്‍, കോട്ടയം എന്നീ മുനിസിപ്പാലിറ്റികളിലുമാണ് സര്‍വ്വേ നടത്തുന്നത്. മാലിന്യക്കുഴലുകളിലൂടെ ഈ ജലാശയങ്ങളിലേക്ക് മലിനജലം ഒഴുക്കുന്നത് അവസാനിപ്പിക്കുന്നതിനുളള മാതൃക പ്രോജക്ട് തയ്യാറാക്കുന്നതിന് ഏപ്രില്‍ 9 ഉച്ചകഴിഞ്ഞ് 2.30ന് കളക്‌ട്രേറ്റില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി സംസാരിക്കും. ജലസ്രോതസ്സുകള്‍ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജനകീയ കൂട്ടായ്മ പ്രതിനിധികള്‍, ഹരിതകേരളം മിഷന്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്‍-641/18)
- Log in to post comments