Skip to main content

ആവാസ് പദ്ധതിയില്‍ അംഗമാകാം

        
       ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ 18 നും 60 നുമിടയില്‍ പ്രായമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് അംഗമാകാം.
പദ്ധതിയനുസരിച്ച് പ്രതിവര്‍ഷം 15000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണത്തിന് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.  അംഗങ്ങള്‍ക്ക് ബയോമെട്രിക് കാര്‍ഡ് മുഖേന പണമടയ്ക്കാതെ ആശുപത്രി സേവനങ്ങള്‍ ലഭിക്കും. ചികിത്സാ സഹായം കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതിയില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും ലഭിക്കും. കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ ജില്ലകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും. ആധാര്‍/പാസ്‌പോര്‍ട്ട്/ ഇലക്ഷ്ന്‍ ഐഡി/ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ എന്റോള്‍മെന്റ് സമയത്ത് ഹാജരാക്കണം.

 

date