അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് ലഭിക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍
ജില്ലാ പഞ്ചായത്ത് മുഖേന അറ്റകുറ്റപ്പണികള്‍ക്ക് സമയബന്ധിതമായി ഫണ്ട് ലഭിക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കാസര്‍കോട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാലപ്പഴക്കംകാരണം കര്‍ഷകര്‍ക്ക് ട്രാക്ടറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പത്ര വാര്‍ത്ത വാസ്തവവിരുദ്ധമാണ്. കസ്റ്റം ഹയറിംഗ് സെന്ററിന്റെ ട്രാക്ടറുകള്‍ ഈ മാസം 13 വരെയും കര്‍ഷകരുടെ പാടത്ത് പ്രവര്‍ത്തിപ്പിച്ചവയാണ്.
ആവശ്യാനുസരണം കര്‍ഷകരുടെ നെല്‍പ്പാടങ്ങളിലും കൃഷി സ്ഥലങ്ങളിലും പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ട്രാക്ടറുകള്‍ക്ക് സ്വാഭാവികമായും വരു അറ്റകുറ്റപ്പണികള്‍ ഉണ്ടാകാറുണ്ട്. ഇത് സമയബന്ധിതമായിത്തന്നെ ജില്ലാ പഞ്ചായത്ത് മുഖേന ഫണ്ട് ലഭിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ജില്ലാ പഞ്ചായത്ത് പരിശോധിച്ച് സാധൂകരണം നല്‍കാറുമുണ്ട്. ആയതിനാല്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും ഫണ്ട് ലഭ്യമാകുന്നില്ലെന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കി. മാത്രവുമല്ല വരുന്ന സാമ്പത്തിക വര്‍ഷത്തിലേക്ക് കസ്റ്റം ഹയറിംഗ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുതിനുള്ള പദ്ധതിയും ജില്ലാ പഞ്ചായത്ത് അംഗീകരിച്ചിരിക്കുകയാണ്.
ജില്ലയിലെ കര്‍ഷകരെ സഹായിക്കുന്നതിനായി 2016-17 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കസ്റ്റം ഹയറിംഗ് സെന്ററിലേക്ക് 30 ലക്ഷത്തോളം രൂപ പദ്ധതി ചെലവ് വരുന്ന കൊയ്ത്തുമെതി യന്ത്രം, സ്‌ട്രോ ബെയിലര്‍ എന്നിവ ജില്ലാ പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ മുന്‍വര്‍ഷങ്ങളിലായി പാടശേഖര സമിതികള്‍ക്കായി കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രാക്ടറുകള്‍, ടില്ലറുകള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കസ്റ്റം ഹയറിംഗ് സെന്ററിന്റെ ട്രാക്ടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം ലഭിച്ച കര്‍ഷകരുടെ സേവനം പലപ്പോഴും ലഭ്യമാകാറില്ലായെന്നത് വസ്തുതയാണ്. എന്നാലും അപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് പരമാവധി സേവനം ലഭ്യമാക്കുന്നുണെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments