Skip to main content

കയറ്റിയിറക്ക് കൂലി: അമിത നിരക്ക് ഈടാക്കുന്നവരുടെ   തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കും

 

ചുമട്ടു തൊഴിലാളികളുടെ കയറ്റിറക്ക് കൂലി നിരക്ക് പുതുക്കി നിശ്ചയിച്ചും നോക്കു കൂലി നിരോധിച്ചും സര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ നോക്കു കൂലിയും അമിത കൂലിയും ഈടാക്കുന്ന തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദു ചെയ്യുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിര്‍മ്മാണ സാമഗ്രികളുടേതുള്‍പ്പെടെയുള്ളവയുടെ നിരക്ക് തൊഴിലാളി യൂണിയുകളുടെയും യൂണിയനുകളുടെയും  പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നിഞ്ചയിച്ചിട്ടുള്ളത്. ഇഷ്ടിക വലുത് നൂറിന് 30.5 രൂപ,  ഇഷ്ടിക ചെറുത് 100ന് 24.4, വയര്‍ കട്ട വലുത് 100ന് 32.35, ഹോളോ ബ്രിക്‌സ്  8 ഇഞ്ച് 100ന്  366,  ഹോളോ ബ്രിക്‌സ് 6 ഇഞ്ച്  100ന് 268.4, ഹോളോ ബ്രിക്‌സ് 4 ഇഞ്ച് 100ന് 183, ചെങ്കല്ല് ഒരെണ്ണം ഇറക്കുന്നതിന് 3.05,  മണ്ണ്, മണല്‍ ലോഡ് ഒന്നിന് 256.2, മെറ്റല്‍ പൊടി 256.2, ഗ്രാവല്‍ 275.7  മണ്ണ്, മണല്‍ കുത്തളവ് 292.8, മെറ്റല്‍ പൊടി  കുത്തളവ് 292.8, ഗ്രാവല്‍  കുത്തളവ് (ഉടമ ഒരാളെ കൊടുക്കാതിരുന്നാല്‍) 292.8, ഗ്രാവല്‍  പൊക്ലീന്‍ ലോഡ് ഉടമ ഒരാളെ കൊടുക്കാതിരുന്നാല്‍ 317.2 , മെറ്റല്‍  3/4 ,3/8 ഇഞ്ച്  ലോഡിന് 274.51,              1 1/2 ഇഞ്ച് മെറ്റല്‍ ലോഡിന് 292.8, സോളിംഗ് 3 ഇഞ്ച് മുതല്‍ 6 ഇഞ്ച് വരെ 384.3, സോളിഡ് ബ്ലോക്ക് സിമന്റ്  കട്ട 4 ഇഞ്ച്  100ന്  181.25,  6 ഇഞ്ച്  100ന് 262.5, 8 ഇഞ്ച്  100ന്   331.25 ലോക്ക് കട്ട 10 1/2 ഃ8ഃ5 ഇഞ്ച ്ഒന്നിന് 2.8 , 10 1/2ഃ6ഃ5 ഇഞ്ച് ഒന്നിന് 2.05, 10 1/2ഃ4ഃ5 ഇഞ്ച് ഒന്നിന് 1.62, കോണ്‍ക്രീറ്റ് ടൈല്‍സ് വലുത് ഒന്നിന്  1.3 ചെറുത് ഒന്നിന്  1, മേച്ചില്‍ ഓട്, തറ ഓട് വലുത് 1000ന്, 500 ചെറുത് 1000ന് 415, ഡിസൈന്‍ ഓട് 1000 ന് 415, സാധാരണ ഓട് -1000ന് 415, കമ്പി ഇറക്ക് കൂലി  1 ടണ്‍ 310, കമ്പി കയറ്റ് കൂലി  1 ടണ്‍ 387.5, സിമന്റ് ചാക്ക് / പായക്കറ്റ് ഒന്ന്  ലോറിയില്‍ കയറ്റി അട്ടിവെയ്ക്കുന്നതിന് (ഗോഡൗണില്‍ നിന്നും 12 മീ. അകലം) 10,  സിമന്റ് ചാക്ക് / പായക്കറ്റ്   ഒന്ന് ലോറിയില്‍ നിന്നും ഇറക്കി സ്റ്റോറില്‍ അട്ടിവെയ്ക്കുന്നതിന് (സ്റ്റോറുമായുള്ള അകലം 12 മീ.)  10, സിമന്റ്് ചാക്ക് / പായക്കറ്റ് ഒന്ന്  ഇറക്കി കണ്ടയനറില്‍ അട്ടി വെയ്ക്കുന്നതിന് (സ്റ്റോറുമായുള്ള അകലം 12 മീ.) 10.65, മാര്‍ബിള്‍ / ഗ്രാനൈറ്റ് സ്ലാബ് ഒന്നിന് (സൈഡ് കട്ട് ചെയ്യാത്തത്) 25  സ്‌ക്വയര്‍ ഫീറ്റ് വരെ ഒരു ടണ്ണിന്    525.8,  മാര്‍ബിള്‍  / ഗ്രാനൈറ്റ് സ്ലാബ് ഒന്നിന് 50  സ്‌ക്വയര്‍ ഫീറ്റ് വരെ  ഒരു ടണ്ണിന് 793,  മാര്‍ബിള്‍ / ഗ്രാനൈറ്റ് സ്ലാബ് ഒന്നിന്  50  സ്‌ക്വയര്‍ ഫീറ്റ് മുകളില്‍ ഒരു ടണ്ണിന് 1464, ടൈല്‍സ് ഒരു  ടണ്ണിന് 589.5,  ടൈല്‍സ് 1'ഃ1' ഒരു                ബോക്‌സ് 8.1,  1'ഃ2' ഒരു ബോക്‌സ് 12.5,  2'ഃ2' ഒരു ബോക്‌സ് 20, 2'ഃ4' ഒരു ബോക്‌സ ്35, 4'ഃ4' ഒരു  ബോക്‌സ് 37.5, പേവിംഗ് ബ്ലോക്ക് (വലുത്) 1.85, ആസ്ബസ്റ്റോസ് ഒരു ടണ്ണിന് 292.8,  ജി. ഐ ഷീറ്റ് ഒരു ടണ്ണിന്  416,  മണ്‍ പൈപ്പ് ഒന്നിന് (4ഃ6 ഇഞ്ച്)2.9,  ടാര്‍ വീപ്പ നിറ ഒന്നിന്  കയറ്റു കൂലി  44,  ടാര്‍ വീപ്പ ഒരെണ്ണം ഇറക്കി നിവര്‍ത്തി  വെയ്ക്കുന്നതിന്  34,  വാര്‍ക്ക കട്ടിള ഒന്നിന് 35,  രണ്ടു പാളി വാര്‍ക്ക ജനല്‍  കമ്പിയോട് കൂടിയത് ഒന്നിന് 35, മൂന്നുപാളി വാര്‍ക്ക ജനല്‍  32.6, നാലു പാളി വാര്‍ക്ക ജനല്‍ 52, തടി കട്ടിള 1 എണ്ണം 35.1, മൊസൈക്ക് ടൈല്‍സ്  100 ന് 78.8,  മരം ഉരുപ്പടി ഫുള്‍ ഒരു ലോഡിന് (വലിയ ലോറി) 2440,  ഇടത്തരം ലോറി   1830,  ടെമ്പോ ലോഡ്  1220, സ്റ്റിയറിംഗ് ആട്ടോ 915, പിക്കപ്പ് ആട്ടോ 518.5,  മരം ഉരുപ്പടി ഇറക്കി അട്ടി വെയ്ക്കുന്നതിന് ക്യൂബിക്ക് അടിയ്ക്ക് 9.15, വലിയ ലോറി (ഫുള്‍) 915, ഡി.സി.എം. (ഫുള്‍)  579.5, മിനിലോറി  (ഫുള്‍) 500,  റോളിംഗ് ഷട്ടര്‍ 10 അടി വരെ വീതി ഒന്നിന് 177, തുടര്‍ന്നുള്ള ഓരോ അടിയ്ക്കും 21.58, ഡോര്‍ ഷട്ടര്‍ ഒന്നിന് 35.7 രൂപയുമാണ് കയറ്റിറക്കു കൂലി നിശ്ചയിച്ചിട്ടുള്ളത്.

                               (കെ.ഐ.ഒ.പി.ആര്‍-849/18)

date