Skip to main content

പോളവാരല്‍ യന്ത്രമെത്തി:  ഉദ്ഘാടനം 7ന് 

 

ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ ജലാശയങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും കൃഷി, ടൂറിസം മേഖലകളെ സാരമായി ബാധിക്കുകയും ചെയ്യുന്ന പോള നീക്കം ചെയ്യുന്നതിന് വാങ്ങിയ യന്ത്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ         (മെയ് 7) നടക്കും.  കോടിമത കൊടൂരാറ്റില്‍ ബോട്ട്‌ജെട്ടിക്കു സമീപം രാവിലെ 10ന്  ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ഡോ. പി.ആര്‍ സോന ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിക്കും.  ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ശശികലാ നായര്‍, അഡ്വ. സണ്ണി പാമ്പാടി, ബെറ്റി റോയി, ജില്ലാ പഞ്ചായത്തംഗങ്ങള്‍ സംസാരിക്കും. കൃഷി അസി. എഞ്ചിനീയര്‍ മുഹമ്മദ് ഷെറീഫ് റിപ്പോര്‍ട്ട്  അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ സ്വാഗതവും കൃഷി അസി. എക്‌സി. എഞ്ചിനീയര്‍ സി.എല്‍. ലാല്‍ നന്ദിയും പറയും. 

                   (കെ.ഐ.ഒ.പി.ആര്‍-851/18) 

date