Skip to main content

പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

 

ജില്ലയില്‍ അനധികൃതമായി റോഡരികലും മറ്റും സ്ഥാപിച്ചിട്ടുളള പരസ്യബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ           കളക്ടര്‍ ഡോ. ബി. എസ് തിരുമേനി നിര്‍ദ്ദേശം നല്‍കി.  കാല്‍നടയാത്രകാര്‍ക്കും വാഹന ഗതാഗതത്തിനും അപകടകരമായ രീതിയില്‍ തടസ്സം സൃഷ്ടിക്കുന്ന ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതു സ്ഥലങ്ങളില്‍  പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്നതല്ല. ബസ് സ്റ്റോപ്പുകള്‍, വൈദ്യുതി തൂണുകള്‍, പൊതു സ്ഥാപനങ്ങളുടെ ചുമരുകള്‍ എന്നിവിടങ്ങളിലും അനുമതി ഇല്ലാതെ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ ചേമ്പറില്‍ ഇത് സംബന്ധിച്ച ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പോലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

                                                 (കെ.ഐ.ഒ.പി.ആര്‍-852/18)

date