Skip to main content

ചെങ്ങന്നൂരിൽ 17 സഹായക ബൂത്തുകൾ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ 17 പോളിങ് ബൂത്തുകൾക്ക് സഹായ ബൂത്തുകളുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡമനുസരിച്ച് 1400 വോട്ടർമാരിൽ കൂടുതലുള്ള പോളിങ് ബൂത്തുകൾക്കാണ് സഹായക ബൂത്തുകൾ സ്ഥാപിക്കുക. മണ്ഡലത്തിൽ ഇത്തരത്തിൽ 17 ബൂത്തുകളാണുള്ളത്. 1402 മുതൽ 1514 വരെ വോട്ടർമാരുള്ളതാണ് ഈ ബൂത്തുകൾ. കാരക്കാട് ഗവ. എൽ.പി.എസിലെ 73-ാം ബൂത്തിൽ 1402 വോട്ടർമാരാണുള്ളത്. കുട്ടമ്പേരൂർ യു.പി.സ്‌കൂളിലെ 17-ാം നമ്പർ ബൂത്തിൽ 1514 വോട്ടർമാരുമുണ്ട്.

സഹായക ബൂത്തുകൾ സ്ഥാപിക്കുന്ന മറ്റു ബൂത്തുകൾ ഇനിപ്പറയുന്നു. വോട്ടർമാരുടെ എണ്ണം ബ്രക്കറ്റിൽ, 90-പെരിശേരി ഗവ.യു.പി.എസ്.(1403). 36-മഴുക്കീർ യുപിസ് (1409), 32-തിരുവൻവണ്ടൂർ ഗവ.എൽ.പി.എസ്., 72-കാരക്കാട്  ഗവ.എൽ.പി.എസ്.,(1410 വീതം), 149-കൊല്ലക്കടവ്- സി.എം.എസ്.എൽ.പി.എസ്(1413). മാന്നാർ പഞ്ചായത്ത് ഓഫീസിലെ 13-ാം ബൂത്തിൽ 1415 വോട്ടർമാരുള്ളത്. 34-തിരുവൻവണ്ടൂർ ഗവ.എച്ച്.എസ്.എസ്(1417); 85-പെണ്ണൂക്കര തെക്ക് എൻ.എസ്.എസ്.കരയോഗ മന്ദിരം (1420);58-പിരളശേരി എൽ.പി.എസ്;1422);63- മുളക്കുഴ ഗവ.വി.എച്ച്.എസ്.എസ് (1431);97- പുലിയൂർ ഗവ.ഹൈസ്‌കൂൾ(1436).

വെൺമണിതാഴം എൽ.പി.സ്‌കൂളിലെ 151-ാം ബൂത്തിൽ 1445 വോട്ടർമാരുണ്ട്. 31-എരമല്ലിക്കര ഹിന്ദു യു.പി.എസ് (1446);101-ബുധനൂർ ഗവ.എച്ച്.എസ്.എസ്-(1479) ;98-ഇലാജിമേൽ മലങ്കര സിറിയൻ കാതലിക് എൽ.പി.എസ്. (1482); എന്നിങ്ങനെയാണ് സഹായക ബൂത്തുകളുടെ വിവരം. സഹായക ബൂത്തുകൾ സജ്ജീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ നോക്കി റിപ്പോർട്ട് ചെയ്യാൻ സെക്ടറൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
(പി.എൻ.എ 958/ 2018)

date