Skip to main content

ഓമനയുടെ കണ്ണീരിന് അറുതി

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് ചുങ്കത്തറയിലെ വാടക വീട്ടില്‍ നിന്നും ഓമന അദാലത്തില്‍ മന്ത്രിയുടെ മുമ്പില്‍ അപേക്ഷയുമായെത്തിയത്. എ.പി.എല്‍ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്ന ഓമനയുടെ ആവശ്യം പരിഗണിക്കാന്‍ മന്ത്രി ടി.പി രാമകൃഷ്ണന് ഏറെ സമയമെടുക്കേണ്ടി വന്നില്ല. സാന്ത്വന സ്പര്‍ശം അദാലത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഓമനയുടെതുള്‍പ്പടെ പരാതികള്‍ക്ക് ലഭിച്ച ആശ്വാസകരമാണ് തീരുമാനങ്ങള്‍.
 

കോട്ടയം സ്വദേശിനിയായ ഓമനയും ഭര്‍ത്താവ് ശശിധരനും ഏക മകളുടെ വിവാഹത്തിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ്. ആരും നോക്കാനില്ലാത്ത ഇവര്‍ അടുത്തിടെയാണ് ചുങ്കത്തറയിലെത്തിയത്. നേരത്തെ കൂലിപ്പണിക്ക് പോയിരുന്നെങ്കിലും അവശതകള്‍ കാരണം ഇപ്പോള്‍ അതിനും സാധിക്കാത്ത സ്ഥിതിയായി. റേഷന്‍കാര്‍ഡ് എ.പി.എല്‍ ആയതിനാല്‍ ആനുകൂല്യങ്ങളും കുറവ്. ഈ അവസരത്തിലാണ് നിലമ്പൂരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിനെക്കുറിച്ചറിയുന്നത്. അദാലത്തില്‍ ഇവരുടെ സങ്കടങ്ങള്‍ കേട്ട മന്ത്രി ഇവരുട ആവശ്യം പരിഗണിക്കുകയും ബി.പി.എല്‍ കാര്‍ഡിനുള്ള നടപടിക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.

date