Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മാറഞ്ചേരി ഗവ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എക്കണോമിക്‌സ് / സോഷ്യോളജി / സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും  അല്ലെങ്കില്‍ ഡിപ്ലോമ/ബിരുദവും ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍സിലുള്ള ട്രെയിനിങും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പി എന്നിവ സഹിതം ഫെബ്രുവരി 18ന് രാവിലെ 11ന്   പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന്    ഹാജരാകണം. ഫോണ്‍:  0494 2676925.

date