Skip to main content

ബി.പി.സി.എല്ലിൽ ഇന്നു (16 ഫെബ്രുവരി) മോക്ഡ്രിൽ: പരിഭ്രാന്തി വേണ്ടെന്നു കളക്ടർ

മേനംകുളത്തെ ബി.പി.സി.എൽ. പാചകവാതക ബോട്ട്‌ലിങ് പ്ലാന്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായി ഇന്ന് (16 ഫെബ്രുവരി) മോക്ഡ്രിൽ നടത്തുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. രാവിലെ 11.30 മുതലാണ് മോക്ഡ്രിൽ. മോക്ഡ്രിൽ നടപടിക്രമങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കളക്ടർ അറിയിച്ചു.

 

date