Skip to main content

പുരാരേഖാ സർവ്വേ തുടങ്ങി

പുരാരേഖ സർവ്വെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ചിറക്കൽ കോവിലകത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പുരാരേഖകൾ നാടിന്റെ സമ്പത്താണെന്നും കേരളത്തിന്റെ പൗരാണിക അറിവുകളും ഗ്രന്ഥങ്ങളും ഏറ്റവും വിലപ്പെട്ടവയാണെന്നും അദ്ദേഹംപറഞ്ഞു.  ഇത് നഷ്ടപ്പെടാതെ നോക്കുന്നതിനും ഇപ്പോഴുള്ള പുരാരേഖകൾ കണ്ടെത്തി സംരക്ഷിക്കുന്നതിനും പുരാരേഖ വകുപ്പ് സാക്ഷരതാ മിഷനുമായി സഹകരിച്ച് നടത്തുന്ന പുരാരേഖ സർവ്വെ സഹായകമാവുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് പറഞ്ഞു.

കോവിലകത്തെ ഗ്രന്ഥശേഖരങ്ങൾ രവീന്ദ്ര വർമ്മ തമ്പുരാൻ, സി.കെ. രമാവർമ്മ തമ്പുരാട്ടി, ശിവ പ്രസാദ് വർമ്മ എന്നിവർ ചേർന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യക്ക് സമർപ്പിച്ചു.

       ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട്  എ സോമൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ പി ജയബാലൻ മാസ്റ്റർ, കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് കുടുവൻ പത്മനാഭൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അജിത് മാട്ടൂൽ, പി.പി. ഷാജിർ, കെ സി ജിഷ ടീച്ചർ,  എൻ പ്രകാശൻ,  തോട്ടേൻ മോഹനൻ, സിന്ധു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ,  രാധാകൃഷ്ണൻ മഞ്ചേരി കോവിലകം,  ഡോ മനോജ് സെബാസ്റ്റ്യൻ, ശാസ്ത പ്രസാദ,് ഷീമ എന്നിവരും സംസാരിച്ചു.

 

date