Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും പുതുക്കലും

കൊച്ചി:  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ  ഭാഗമായി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ മെയ് 18 മുതല്‍ പുതിയ കാര്‍ഡ് എടുക്കുവാനും പുതുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇനിയും പുതുക്കാത്ത കുടുംബങ്ങളും, പുതിയ കാര്‍ഡ് എടുക്കാത്തവരും അതാതു പഞ്ചായത്ത് കുടുംബശ്രീ/ ആശ പ്രവര്‍ത്തകരെയും ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.  

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും, പുതുക്കലും ജില്ലയില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ജില്ലയില്‍ 86% പേര്‍ക്ക് കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കി. ഇനിയും കാര്‍ഡ് എടുക്കാത്തവരും, പുതുക്കുവാനുള്ള കുടുംബങ്ങള്‍ക്കും മുവാറ്റുപുഴ ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍  എന്നിവിടങ്ങളില്‍ എത്തി കാര്‍ഡ് പുതുക്കുവാനും പുതിയ കാര്‍ഡ് എടുക്കുവാനും സാധിക്കും. 

date