Skip to main content

പ്രത്യേക തപാല്‍ വോട്ടിംഗ്, 27,963 പേര്‍ വോട്ടിട്ടു

മുതിര്‍ന്ന പൗര•ാര്‍, ഭിന്നശേഷിക്കാര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക തപാല്‍ ബാലറ്റിലൂടെ 27,963 പേര്‍ വോട്ടിട്ടു. മാര്‍ച്ച് 26 ന് ആരംഭിച്ച് 30 ന് അവസാനിച്ച വോട്ടിടലില്‍ 23,748 മുതിര്‍ന്ന പൗര•ാരും 4,154 ഭിന്നശേഷിയില്‍പ്പെട്ടവരും ക്വാറന്റയിനില്‍ കഴിയുന്ന 61 പേരും ഉള്‍പ്പെടുന്നു. കൂടുതല്‍ വോട്ടര്‍മാര്‍ ചടയമംഗലത്തും(3495) കുറവ് ഇരവിപുരത്തുമാണ്(1511). ചടയമംഗലം മണ്ഡലത്തിലാണ് കൂടുതല്‍ മുതിര്‍ന്ന പൗര•ാര്‍ വോട്ട് ചെയ്തത്(2909). കുറവ് ഇരവിപുരത്തും(1200).
ചടയമംഗലത്ത് തന്നെയാണ് ഭിന്നശേഷിയില്‍പെട്ടവരും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്,(586). 215 പേര്‍ വോട്ടിട്ട പത്തനാപുരത്താണ് കുറവ്. കോവിഡ് ബാധയെ തുടര്‍ന്ന് ക്വാറന്റയിനില്‍ കഴിയുന്നവരില്‍ കൂടുതല്‍ സമ്മതിദാനം രേഖപ്പെടുത്തിയത് കൊല്ലത്താണ്,(29). ചവറ, കൊട്ടാരക്കര, പുനലൂര്‍, ചടയമംഗലം, കുണ്ടറ മണ്ഡലങ്ങളില്‍ ഈ വിഭാഗത്തില്‍ നിന്നും ആരും വോട്ടിട്ടില്ല. നിയോജകമണ്ഡലം, മുതിര്‍ന്ന പൗര•ാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍, ആകെ എന്ന ക്രമത്തില്‍ ചുവടെ.
കരുനാഗപ്പള്ളി- 2496, 289, 4; ചവറ-1901, 305, 0; കുന്നത്തൂര്‍- 2454, 487, 8; കൊട്ടാരക്കര- 2839, 369, 0; പത്തനാപുരം- 2711, 215, 3; പുനലൂര്‍- 2224, 501, 0; ചടയമംഗലം- 2909, 586, 0; കുണ്ടറ-1610, 448, 0; കൊല്ലം-1384, 259, 29; ഇരവിപുരം-1200, 310, 1; ചാത്തന്നൂര്‍- 2020, 385, 16.
(പി.ആര്‍.കെ നമ്പര്‍.834/2021)

 

date