Skip to main content

കോവിഡ് 215, രോഗമുക്തി 142

ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 3) 215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  142 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 209 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 27 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍, തെക്കേവിള ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-11. ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-ഒന്‍പത്, നെടുമ്പന, തലവൂര്‍, ഏരൂര്‍, ഇട്ടിവ, കുളക്കട എന്നിവിടങ്ങളില്‍ ഏഴുവീതവും വിളക്കുടി, വെളിനല്ലൂര്‍, മൈലം, പൂയപ്പള്ളി, അഞ്ചല്‍ പ്രദേശങ്ങളില്‍ ആറുവീതവും മയ്യനാട്, തൃക്കോവില്‍വട്ടം, തൃക്കരുവ, കൊറ്റങ്കര, കുമ്മിള്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും പ•ന, ഓച്ചിറ, ഇളമാട്, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ നാലുവീതവും വെളിയം, പവിത്രേശ്വരം, കരവാളൂര്‍, കടയ്ക്കല്‍, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.835/2021)

 

date