Skip to main content

കോവിഡിനെ പ്രതിരോധിക്കാൻ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോൺ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ശക്തം

 

കൊച്ചി : കോവിഡിനെ നിയന്ത്രിക്കാൻ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. കണ്ടെയ്ൻമെന്റ് സോൺ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നടപ്പിലാക്കി നിയന്ത്രണങ്ങൾ കടുപ്പിച്ചു. . 329 കണ്ടെയ്ൻമെന്റ് സോണുകളാണ് ജില്ലയിൽ നിലവിലുള്ളത്. 

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലകളാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി കണക്കാക്കുന്നത്. രോഗബാധിതരായവര്‍ താമസിക്കുന്ന വീട്/കെട്ടിടവും പരിസരവുമാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം  രണ്ടായിരത്തിലധികമായതിനെ തുടർന്ന് കൂടുതൽ കണ്ടെയ്ന്‍മെന്റ് സോണുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും ഏർപ്പെടുത്തും.

കണ്ടെയ്ന്‍മെന്റ് സോൺ സംബന്ധിച്ച വിശദവിവരങ്ങൾ https://covid19jagratha.kerala.nic.in/home/containmentZoneList എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജില്ലയിൽ ഏതൊക്കെ പ്രദേശങ്ങൾ ആണ്  കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്, പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ, വാർഡ് നമ്പർ, കണ്ടെയ്ന്‍മെന്റ് പ്രഖ്യാപിച്ച തീയതി, മാപ്പ് എന്നിവ അടിസ്ഥാനത്തിൽ പോർട്ടലിൽ ലഭ്യമാകും

date