Skip to main content

അടിമാലി പഞ്ചായത്ത് പരിധിയിലും വാക്സിന്‍ വിതരണം

അടിമാലി പഞ്ചായത്ത് പരിധിയില്‍ വാക്സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. പഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലെ ആളുകള്‍ക്കായി ഇന്നലെ ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ വാക്സിനേഷന് സൗകര്യമൊരുക്കി. ഈ ക്യാമ്പിലൂടെ മാത്രം നാനൂറ് ഡോസ് വാക്സിന്‍ നല്‍കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ വലിയ തിരക്കാണ് ക്യാമ്പില്‍ അനുഭവപ്പെട്ടത്. പിന്നീട് വാക്സിനേഷന്‍ സെന്ററിന് പുറത്ത് താല്‍ക്കാലികമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമൊരുക്കി.  കൂടുതല്‍ വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് വരും ദിവസങ്ങളിലും പഞ്ചായത്ത് പരിധിയില്‍ വാക്സിന്‍ നല്‍കും. തിരക്കൊഴിവാക്കാന്‍ അടുത്ത വാക്സിന്‍ ദിവസം മുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി ക്യാമ്പുകളില്‍ എത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

date