Skip to main content

സൗജന്യ പരിശീലനം

പ്ലസ്ടു പാസായ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ എന്‍.എസ്.ക്യു.എഫ് ലെവല്‍ -5 സര്‍ട്ടിഫിക്കറ്റോട് കൂടിയ സൗജന്യ കോഴ്‌സായ സെര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡെവലപ്പര്‍ പഠിക്കാന്‍ കുറ്റിപ്പുറം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവസരം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കുറ്റിപ്പുറം തൃക്കണാപുരത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 0494 2697288, 7306451408

date