Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ (ഏപ്രില്‍ 27 മുതല്‍ ഏഴ്  ദിവസത്തേക്ക്)

ഇരവിപേരൂര്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്  (വൈഎംസിഎ ഇരവിപേരൂര്‍ മൈലാടുംപാറ ഭാഗങ്ങള്‍), വാര്‍ഡ് അഞ്ച്  (തോട്ടപ്പുഴ ഭാഗം) വാര്‍ഡ് 17 (നെല്ലാട്), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, വാര്‍ഡ് മൂന്ന്  തോട്ടപ്പുഴശ്ശേരി‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്  (പ്രമാടത്തുപാറ മുകള്‍ ഭാഗം) തിരുവല്ല നഗരസഭ വാര്‍ഡ് 15 (ഇന്റര്‍നാഷണല്‍ ഫ്ലാറ്റ് മുതല്‍ ഐ.പി.സി ചര്‍ച്ച് (പൂവക്കാല) വരെയുള്ള ഭാഗം മല്ലപ്പള്ളി‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മണിക്കുഴി കോളനി) മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്  (കുറിയാനിപ്പള്ളി കൊങ്കുളഞ്ഞി റോഡിന് പടിഞ്ഞാറുവശമുള്ള മുളന്തടത്തില്‍ ഭാഗം )  വാര്‍ഡ് അഞ്ച്, വാര്‍ഡ് 11 (പ്ലാന്തോട്ടം ജംഗ്ഷന്‍ മുതല്‍ കല്ലന്‍മോടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളും ഉള്‍പ്പെടുന്ന പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 27 മുതല്‍ ഏഴ്  ദിവസത്തേക്ക്  കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)  ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

date