Skip to main content

വോട്ടെണ്ണൽ: ആൻ്റിജൻ ടെസ്റ്റ് വ്യാഴാഴ്ച മുതൽ

 

കാക്കനാട്: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ളവർക്കുള്ള കോവിഡ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും. ആൻ്റിജൻ ടെസ്റ്റാണ് നടത്തുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുള്ള കോവിഡ് ടെസ്റ്റിനായിരിക്കും മുൻഗണന. 

ജില്ലയിൽ 6207 കൗണ്ടിംഗ് സ്റ്റാഫുകളാ ണുള്ളത്. ആകെ  2396 കൗണ്ടിംഗ് ഏജൻറുമാരും ജില്ലയിലുണ്ട്. കൗണ്ടിംഗ് ഏജൻ്റുമാർക്കുള്ള ടെസ്റ്റുകളും വ്യാഴാഴ്ച ആരംഭിക്കും. 
രാഷ്ട്രീയ പാർട്ടികൾ വരണാധികൾക്കു സമർപ്പിച്ച ലിസ്റ്റിൽ ഉള്ളവർക്കാണ് കോവിഡ് ടെസ്റ്റിന് മുൻഗണന ലഭിക്കുക. ഇവർ വരണാധികൾ നൽകുന്ന തിരിച്ചറിയൽ കാർഡ് സഹിതം അതാത് മണ്ഡലത്തിനു കീഴിലുള്ള താലൂക്ക് ആശുപത്രിയിൽ ടെസ്റ്റിനെത്തണം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് കൗണ്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കുക. കോവിഡ് വാക്സിൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്ക് കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ല. രണ്ട് ഡോസും പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് കാണിച്ച് ഹാളിൽ പ്രവേശിക്കാം. ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് കോ വിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടി വരും. വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുന്നവർക്കെല്ലാം ഇത് ബാധകമാണ്.

date