Skip to main content

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് പ്രത്യേക ആന്റിജൻ ടെസ്റ്റ്‌ നടത്തും

 

  സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് മേരീസ് കോളേജിൽ  മെയ് രണ്ടിന് വോട്ടെണ്ണൽ , അനുബന്ധ ജോലികൾക്ക് നിയോഗിക്കപ്പെട്ട  ജീവനക്കാരിൽ രണ്ട് ഡോസ് വാക്സിനേഷൻ ചെയ്യാത്ത എല്ലാ ജീവനക്കാർക്കും , കൗണ്ടിംഗ് ഏജന്റ്മാർക്കും, ഡ്രൈവേർസ് എന്നിവർക്ക് പ്രത്യേക ആന്റിജൻ ടെസ്റ്റ്  മെയ് ഒന്നിന് രാവിലെ 10  മുതൽ വൈകിട്ട് 3  വരെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ (ഫെയർ ലാന്റ് കോളനി ) വച്ച് നടത്തുന്നതാണ്
നിയമന ഉത്തരവും , ഓഫീസ് ഐഡന്റിറ്റി കാർഡും ഹാജരാക്കി ടെസ്റ്റ് ചെയ്യേണ്ടതും റിസൽട്ട് മൊബൈൽ മെസേജ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ആയി കയ്യിൽ കരുതി മെയ് രണ്ടിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഹാജരാവേണ്ടതുമാണ്.
ജീവനക്കാർക്ക്  കൗണ്ടിംഗ് ഡ്യൂട്ടി നിയമന ഉത്തരവും ഐഡി കാർഡും ഉപയോഗിച്ച് ഏത് സർക്കാർ സ്വാബ് ടെസ്റ്റ് സെന്റെറിൽ നിന്നും ഈ
സൗകര്യംഉപയോഗപ്പെടുത്താവുന്നതാണ്

date