Skip to main content

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; ജില്ലയില്‍ ഇതുവരെ 7868 കേസുകള്‍ 

 

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്  ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 7868 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു. 1802 പേരെ അറസ്റ്റ് ചെയ്യുകയും 3988 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 148 കേസുകള്‍ ക്വാറന്റൈന്‍ ലംഘിച്ചതിനാണ്. 

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 27,803  പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന്  6,044  പേര്‍ക്കെതിരെയും  പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 1,33,700 ഓളം ആളുകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഷോപ്പുകളില്‍ ഒരേ സമയം കൂടുതല്‍ ആളുകളെ കയറ്റരുതെന്നും ആരാധനാലയങ്ങളില്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ട് പ്രാര്‍ഥന നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിവാഹം-മരണം എന്നീ ചടങ്ങുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുത്. കണ്ടൈന്‍മെന്റ് സോണുകളില്‍ പോലീസ് നിയന്ത്രണം കര്‍ശനമാക്കിയതായും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ  പോലീസ് മേധാവി അറിയിച്ചു.
[4:50 pm, 27/04/2021] Muhammad Sir: കര്‍ണാടക ലോക്ക്ഡൗണ്‍ - ചരക്ക് വാഹനങ്ങള്‍ക്ക് മാത്രം അനുമതി
                   
കര്‍ണാടകയില്‍ 27 ന് രാത്രി ഒന്‍പത് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത്മൂലം ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന്ും ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു പൊതു-സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. എമര്‍ജന്‍സി  ആവശ്യങ്ങള്‍ക്ക്  മാത്രമേ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ക്ക്  പോകാന്‍ സാധിക്കുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date