Skip to main content

പാലിയേറ്റീവ് കെയര്‍ പദ്ധതി: ടാക്‌സി വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു

പത്തനംതിട്ട മുനിസിപ്പാലിറ്റിയും ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് നേഴ്‌സ്, ആശാവര്‍ക്കര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ ഹോം കെയറിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തുന്നതിനായി ടാക്‌സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. 2021 ജൂണ്‍ മുതല്‍ 2022 മാര്‍ച്ച് വരെ എല്ലാമാസവും 16 ദിവസമാണ് വാഹന ആവശ്യമുള്ളത്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 29 ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ ആശുപത്രി ഓഫീസുമായി  ബന്ധപ്പെടുക. ഫോണ്‍:  9497713258

date