Skip to main content

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തിലേക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകള്‍ക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഒരു ഹോളിഡേ ബാച്ച് മാത്രമാണ് ഉള്ളത്. ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20% സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും. യോഗ്യരായവര്‍ 2021 ജൂണ്‍ 16 നു മുന്നേ അപേക്ഷ നല്‍കണം. യോഗ്യത പരീക്ഷകളുടെ മാര്‍ക്കിന്റെയും  ഓണ്‍ലൈന്‍ ഇന്റര്‍വ്വ്യൂവിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം. അപേക്ഷാ ഫോം ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്ക ണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ccmypgdi@gmail.com ,  9496415000 എന്നീ നമ്പറില്‍ ബന്ധപ്പെടുക
 

date