Skip to main content

കൊവിഡ് വാക്സിനേഷന്‍ 45 കേന്ദ്രങ്ങളില്‍

 
ജില്ലയില്‍ മെയ് 31ന്‌ 47 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) സെക്കന്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 15 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവാക്‌സിനാണ് നല്‍കുക. കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ്  മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 - 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക്  പോകുന്നവര്‍ക്കുമായി ഫസ്റ്റ് ഡോസ് കൊവിഡ് വാക്‌സിനേഷനു വേണ്ടി 30 കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.
45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ കേന്ദ്ര ഗവണ്മെന്റില്‍ നിന്നാണ് ലഭിക്കുന്നത്. ആയതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന്‍ പോര്‍ട്ടലായ www.cowin.gov.in  എന്ന സൈറ്റില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ. കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യരുത്. 18 - 44 വയസിലുള്ള (1977 ന് ശേഷം ജനിച്ചവര്‍ ) അനുബന്ധ രോഗങ്ങളുള്ളവരും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക്  പോകുന്നവരും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ (covid19.kerala.gov.in) രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരാണ് വാക്സിന്‍ ലഭ്യമാക്കുന്നത്.

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍  മെയ് 31ന്‌   മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പ്രാഥമികാരോഗ്യകേന്ദ്രം അങ്ങാടിക്കടവ്, മുഴപ്പിലങ്ങാട് എല്‍ പി സ്‌കൂള്‍, വയക്കര അല്‍ മഖര്‍ യത്തീംഖാന, നജാത്ത് യു പി സ്‌കൂള്‍ പാനൂര്‍, നിടുവാലൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

 

date