Skip to main content

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ കലക്ടര്‍

 

കൊവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വരുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പൊതുജനങ്ങളിലും നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ നിയമിതരായ ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങളും ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപിക്കുന്ന അധിക നിയന്ത്രണങ്ങളും മാത്രം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

date