Skip to main content

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍: ഉന്നതതല യോഗം ചേരും

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ജൂണ്‍ എട്ടിന് രാവിലെ 11.30ന് തിരുവനന്തപുരത്ത് നിയമസഭാ കോംപ്ലക്‌സിലാണ് യോഗം നടക്കുക എന്ന് പി. ഉബൈദുള്ള എം.എല്‍.എ അറിയിച്ചു. മന്ത്രിയുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായാണ് യോഗം വിളിച്ചുന്നത്. യോഗത്തില്‍ ഗതാഗത വകുപ്പ് സെക്രട്ടറി, മാനേജിംഗ് ഡയറക്ടര്‍ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍  എന്നിവര്‍ പങ്കെടുക്കും.

(ഫോട്ടോ സഹിതം)
ഫോട്ടോ: മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവുമായി പി. ഉബൈദുള്ള എം.എല്‍.എ ചര്‍ച്ച നടത്തുന്നു
 

date