Skip to main content

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ മറിയാമ്മ കെ ജോര്‍ജ് ഇന്ന് വിരമിക്കും

30 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് ശേഷം  ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ മറിയാമ്മ കെ ജോര്‍ജ് ഇന്ന് (മെയ് 31) വിരമിക്കും. 1990കളില്‍ കൃഷി വകുപ്പില്‍ കൃഷി ഓഫീസറായി സര്‍വീസ് ആരംഭിച്ച് 1998 മുതല്‍ മണ്ണ് പര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പില്‍ സേവനം അനുഷ്ഠിച്ചു വരുന്നു. വടക്കാഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും മണ്ണ് സംരക്ഷണ ഓഫീസറായും വയനാട് കബനി പ്രൊജക്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കി. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്. 2017 മുതല്‍ മലപ്പുറം ജില്ലാ ഓഫീസറായി ജോലി ചെയ്തു വരുന്നു. 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രകൃതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. 2016ല്‍ സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കുള്ള ക്ഷോണിപ്രിയ അവാര്‍ഡ് ജേതാവാണ്. തിരുവല്ലയാണ് സ്വദേശം.  തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഇ.കെ കുര്യന്റെ പത്‌നിയാണ്.
 

date