Skip to main content

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മുട്ടില്‍ വാര്‍ഡ് 18 ല്‍ മെയ് 23 നു നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുല്‍പള്ളി സപ്ലൈക്കോ ഓഫീസ് ജീവനക്കാരന്‍, പുല്‍പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ എന്നിവര്‍ പോസിറ്റീവാണ്. ഇരുവരും മെയ് 27 വരെ ജോലിയിലുണ്ടായിരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്ത്  വാര്‍ഡ് 17 ആര്‍.ആര്‍.ടി മെമ്പര്‍ പോസിറ്റീവാണ്്. കണിയാമ്പറ്റ വാര്‍ഡ് 16 ല്‍ മെയ് 25 ന്  നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ അരി ഗൗഡൗണ്‍ (എമിലി റോഡ് ) മെയ് 24 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.
തൊണ്ടര്‍നാട് നരകച്ചാല്‍ കോളനി, കോട്ടത്തറ ആനേരി കോളനി, നൂല്‍പ്പുഴ കുറുമാക്കൊല്ലി കോളനി, പനമരം മാതുര്‍ കോളനി ,ചെറുകുന്ന് കോളനി, നടവയല്‍ പാടിക്കുന്നു കോളനി, എടവക അയിനിമൂല കോളനി, ഇടപ്പെട്ടി ചുള്ളിമൂല കോളനി, മുട്ടില്‍ പഴശ്ശി കോളനി, തേറ്റമല വാട്ടേരിക്കുന്നു കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

 

date