Skip to main content

പത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കും അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കോവിഡ് കാലത്ത്  അംശദായ കുടിശിക വന്നതു മൂലം പത്രപ്രവര്‍ത്തക / പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി അംഗത്വം റദ്ദാകുകയും തുടര്‍ന്ന് തുക അടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.

കോവിഡ് 19 രോഗവ്യാപനം, ലോക്ക് ഡൗണ്‍ തുടങ്ങിയവ കാരണം 2020  മാര്‍ച്ച് മുതല്‍ ഏതെങ്കിലും കാലഘട്ടത്തില്‍ ആറു മാസത്തിലധികം അംശദായം  അടയ്ക്കാന്‍ സാധിക്കാതെ അംഗത്വം റദ്ദായവരില്‍, മൂന്ന് തവണയില്‍ താഴെ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടവര്‍ക്കാണ് അവസരം.

ഇങ്ങനെയുള്ളവര്‍ നിലവില്‍ ചട്ടപ്രകാരമുള്ള പത്രപ്രവര്‍ത്തകരായി/ പത്രപ്രവര്‍ത്തകേതര ജീവനക്കാരായി  ജോലി ചെയ്യുന്നവരാണെങ്കില്‍ അത് തെളിയിക്കാന്‍ നിശ്ചിത രേഖകളും അപേക്ഷയും നല്‍കിയാല്‍  ഒറ്റത്തവണയായി 2021 ജൂണ്‍ 30 വരെ 15% പിഴപ്പലിശ സഹിതം അംശദായം അടയ്ക്കാന്‍ അനുവദിച്ച്  അംഗത്വം പുനഃസ്ഥാപിച്ചു നല്‍കുമെന്ന് ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. വിശദവിവരത്തിന് ഡയറക്ടറേറ്റിലോ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ബന്ധപ്പെടുക.

date