Skip to main content

അധിക നിയന്ത്രണങ്ങൾ: ഭക്ഷണ ശാലകളിൽ നിന്നും ഹോം ഡെലിവറി സേവനം മാത്രം

 

  എറണാകുളം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന അധിക നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്ഷണ ശാലകളിൽ ഹോം ഡെലിവറി സേവനം മാത്രം അനുവദിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു.     അതിഥിത്തൊഴിലാളികൾക്കായുള്ള കോവിഡ് പരിശോധനാ ക്യാമ്പുകളുടെ പ്രവർത്തനം ശകതമാക്കും. ആദിവാസി ഊരുകളിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ റവന്യൂ, ഫോറസ്റ്റ്, പോലീസ് തുടങ്ങിയ വകുപ്പുകൾ മികച്ച സേവനമാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.

   ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരോഗ്യ വകുപ്പ്, പോലീസ് ഉൾപ്പെടെ  വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

date