Post Category
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം; സ്കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ പ്രീമെട്രിക് തലത്തില്‍ പഠിക്കുന്ന അര്‍ഹരായ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഈ മാസം 25 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അര്‍ഹമായ തുക വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-2429130, 2983130.
(പിഎന്‍പി 1603/21)
date
- Log in to post comments