Skip to main content

ലോക പരിസ്ഥിതി ദിനം ജില്ലാതല പരിപാടി

 

 

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സാമൂഹ്യ വനവത്കരണം ജില്ലാതല ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ജൂൺ 5 ശനിയാഴ്ച രാവിലെ 11ന് നടക്കും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി.പ്രദീഷ് ഉദ്ഘാടനം ചെയ്യും. പാറക്കടവ് ബ്ലോക്കിൻ്റെയും ജില്ലാ ഹരിത കേരളം മിഷൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. 

ബ്ലോക്ക് അങ്കണത്തിൽ  വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും.ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി അദ്ധ്യക്ഷത വഹിക്കും. ജനപ്രതിധികൾ, ഹരിത കേരള മിഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date