Skip to main content

മിഷ൯ കോവിഡ്  2021 : കുടുംബശ്രീയുടെ പുതിയ ക്യാമ്പയിന് ജില്ലയിൽ തുടക്കം

 

 

പ്രതിരോധിക്കാം സുരക്ഷിതരാകാം എന്ന സന്ദേശവുമായി കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുളള തയ്യാറാടെപ്പുകളുമായി  കുടുംബശ്രീ.

 

ഇതിന്റെ ഭാഗമായി ത്രിതല സംഘടനാ സംവിധാനം സജ്ജമാക്കുന്നതിനുളള കോവിഡ് പ്രതിരോധ ക്യാമ്പയിന്‍ 'മിഷന്‍ കോവിഡ് 2021'ന് ജില്ലയില്‍ തുടക്കമായി. 

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്  കൃത്യമായ അറിവ് കുടുംബശ്രീ അംഗങ്ങളില്‍ സൃഷ്ടിക്കുക, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുക, കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ മനസ്സിലാക്കുന്നതിനും, അത് പരിഹരിക്കുന്നതിന് ആവശ്യമായ കാര്യപ്രാപ്തി കുടുംബശ്രീ അംഗങ്ങളില്‍ ഉണ്ടാക്കി എടുക്കുക, കോവിഡ് വ്യാപന തോത് കുറയ്ക്കുക, മൂന്നാം തരംഗത്തെ തടയുന്നതിനുളള മുന്നൊരുക്കവും ബോധവത്കരണവും നടത്തുക, സ്വയം സുരക്ഷിതരാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നിവയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

date