Skip to main content

പട്ടികവർഗ വിദ്യാർഥികൾക്ക്  വിദ്യാഭ്യാസ ആനുകൂല്യം; സ്‌കൂളുകൾ രേഖകൾ നൽകണം

 

ആലപ്പുഴ: ജില്ലയിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാൻ ജൂൺ 15നകം ആവശ്യമായ രേഖകൾ സ്‌കൂൾ മേധാവികൾ പുനലൂർ പട്ടികവർഗ വികസന ഓഫീസിൽ നൽകണം. ജില്ലയിൽ ഈ അധ്യയന വർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രേഖകളാണ് നൽകേണ്ടത്. സ്‌കൂൾ മേധാവികളുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ കുട്ടികളുടെ പട്ടിക എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. വിലാസം: ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, രണ്ടാം നില, മിനി സിവിൽസ്‌റ്റേഷൻ, പുനലൂർ പിൻ: 691305. ഇ-മെയിൽ: plr...@gmail.com ഫോൺ: 0475 2222353.

date