Skip to main content

ശരണ ബാല്യം പദ്ധതി  സേവനം ജില്ലയിലും

 

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ല ശിശു സംരക്ഷണ യുണിറ്റ് മുഖേന നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയുടെ സേവനം ജില്ലയിൽ ലഭിക്കും. ബാലവേല, ബാലഭിക്ഷാടനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ ശരണ ബാല്യം പദ്ധതി പ്രകാരം സുരക്ഷിതമാക്കുന്നതിന് വേണ്ടി 1098,0477-2241644 എന്നീ നമ്പറുകളിൽ വിളിക്കുകയോ 8089655567 എന്ന നമ്പറിൽ വാട്‌സ് ആപ് ചെയ്യുകയോ, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി കോംപ്ലക്‌സ്, കോൺവെന്റ് സ്‌ക്വയർ, ആലപ്പുഴ-688001 എന്ന വിലാസത്തിൽ അറിയിക്കുകയോ ചെയ്യണമെന്ന് ജില്ലാ ശിശു സംരക്ഷണ പദ്ധതി ഓഫീസർ അറിയിച്ചു.
 

date