Skip to main content

ഓൺലൈനായി തീറ്റപ്പുൽ  കൃഷി പരിശീലനം

 

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിൽ ജൂൺ എട്ടിന് രാവിലെ 11 മുതൽ ഗൂഗിൾ മീറ്റ് മുഖേന തീറ്റപ്പുൽ കൃഷി പരിശീലനം (വിവിധയിനം തീറ്റപ്പുൽ ഇനങ്ങളും കൃഷി രീതികളും) ഓൺലൈൻ പരിശീലനം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ ഏഴ് വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ വാട്‌സ് ആപ്പുള്ള മൊബൈൽ നമ്പർ കൂടി നൽകണം. ഫോൺ: 04762698550,8075028868, 9947775978.

date