Skip to main content

ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം; വിദ്യാർഥികളുടെ വിവരങ്ങൾ നൽകണം

 

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്. ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ പ്രീമെട്രിക് തലത്തിൽ പഠിക്കുന്ന അർഹരായ ഒ.ഇ.സി വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിനായി വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in
എന്ന സ്‌കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി ജൂൺ 25 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭിക്കണം. അർഹരായ വിദ്യാർഥികളുടെ തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. വിശദ വിവരത്തിന് പിന്നാക്ക വിഭാഗ മേഖല ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :0484-2429130,2983130. 
 

date