Skip to main content

പരിസ്ഥിതി ദിനം: മുഹമ്മയിൽ  3000 വൃക്ഷതൈകൾ നടും

 

ആലപ്പുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഹമ്മ ഗ്രാമപഞ്ചായത്തിൽ 3000 വൃക്ഷത്തൈകൾ നടും. വൃക്ഷതൈ നടീൽ ഉദ്ഘാടനം മേയ് 5ന്  രാവിലെ 10.30 ന് ആസാദ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും മാവിൻ തൈ ഉൾപ്പെടെ അഞ്ച് വൃക്ഷ തൈകൾ വീതം നടും. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

date