Skip to main content

കോവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു

 

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ കിറ്റും ഓക്‌സി മീറ്ററുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി വിതരണോദ്ഘാടനം നിർവഹിച്ചു. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർക്ക് സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ്, പി.പി.ഇ കിറ്റുകൾ തുടങ്ങിയവ അടങ്ങിയ പ്രതിരോധ കിറ്റുകളാണ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സിനു ഖാൻ, കെ. സുമ, ആർ. സുജ, സുരേഷ് തോമസ് നൈനാൻ, എ.എം. ഹാഷിർ, എൽ പ്രസന്ന, ബി.ഡി.ഒ. ദിൽഷാദ്, പഞ്ചായത്ത് പ്രസിഡന്റുമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ സന്നിഹിതരായി.
ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് പൾസ് ഓക്‌സിമീറ്ററുകളും വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് സംശയനിവാരണത്തിനായി ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട് സംശയനിവാരണത്തിനായി പൊതുജനങ്ങൾക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഫോൺ: പാലമേൽ പഞ്ചായത്ത്- 8078864932, നൂറനാട് ്- 8848937115, വള്ളിക്കുന്നം  - 9495118556, ഭരണിക്കാവ് - 9446916010, താമരക്കുളം- 9447185116, ചുനക്കര -9349366660. 

date