Skip to main content

ജില്ലയ്ക്ക് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ച് ഡൽഹി ഡി.എം.സി.

 

ആലപ്പുഴ: ആലപ്പുഴ ജില്ലയ്ക്ക് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ നൽകി ഡൽഹി ഡി.എം.സി. ഇന്ത്യ. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർമോദയ എന്ന എൻ.ജി.ഒ.യാണ് ഡി.എം.സി. വഴി

പ്രാണവായു എന്ന പദ്ധതിയിലൂടെ അഞ്ച് കോൺസെൻട്രേറ്ററുകൾ നൽകുന്നത്.

ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യ രക്ഷാധികാരിയായ സംഘടനയിൽ കെ.ജെ. അൽഫോൺസ് കണ്ണന്താനം, എസ്.എം. വിജയാനന്ദ്, സുബു റഹ്‌മാൻ, ബാബു പണിക്കർ, ഡോ: കെ.സി. ജോർജ് തുടങ്ങിയവർ അംഗങ്ങളാണ്. കേരള സാമൂഹിക സുരക്ഷാ മിഷനാണ് ഏകോപനചുമതല.

കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്ന ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ആവശ്യം കഴിഞ്ഞാൽ സാമൂഹിക സുരക്ഷാ മിഷനെ തിരികെ ഏൽപ്പിക്കുകയും കർമോദയയ്ക്ക് കൈമാറുകയും ചെയ്യും.

നാളെ(ജൂൺ 5) ഉച്ചകഴിഞ്ഞ് 3.30 ന് വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ എച്ച്. സലാം എം.എൽ.എ.യ്ക്കു കൈമാറും. ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ, ബാബു പണിക്കർ, രാംദാസ്, സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ജില്ല മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, പ്രിൻസിപ്പൽ ഡോ. എം.ടി. വിജയലക്ഷ്മി എന്നിവർ പങ്കെടുക്കും.

date