Skip to main content

30 ലിറ്റർ ചാരായം പിടിച്ചു

 

ആലപ്പുഴ അസി.എക്‌സൈസ് കമ്മീഷണർ M N. ശിവ പ്രസാദിന് ലഭിച്ച രഹസ്യ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ, ഓപ്പറേഷൻ ലോക് ഡൗണിൻ്റെ ഭാഗമായി ചേർത്തല റേഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഒരു വീട്ടിൽ നിന്ന്  30 ലിറ്റർ വാറ്റ് ചാരായം പിടികൂടി.വീടിൻ്റെ സ്വീകരണമുറിയിൽ വലിയ കന്നാസിലാണ് വാറ്റ് ചാരായം സൂക്ഷിച്ചിരുന്നത്. പ്രിവൻ്റീവ് ഓഫീസർ സബിനേഷ് ജിത്തിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈഡ് ഓഫീസർമാരായ അനിൽകുമാർ, ആൻ്റണി, വികാസ്, വനിതാ സി.ഇ.ഒ. ശ്രീജ, ഡ്രൈവർ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

date