Skip to main content

ജില്ലാതല പരിസ്ഥിതി ദിനാഘോഷം

സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ജില്ലാതല പരിസ്ഥിതി ദിനാഘോഷം കാസർകോട് ഉയദഗിരിയിലെ വനശ്രീ കോംപ്ലക്സിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ. കെ. അധ്യക്ഷത വഹിക്കും. വിജിലൻസ് ഡിവൈ.എസ്.പി വി.ബാലകൃഷ്ണൻ ക്ലാസെടുക്കും. കാസർകോട് നഗരസഭാ ചെയർമാൻ വി.എം.മുനീർ, മധൂർ ഗ്രാമ പഞ്ചായത്തംഗം സ്മിത, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സോളമൻ ജോർജ്ജ്, അഷ്റഫ്, പി.രതീശൻ എന്നിവർ സംസാരിക്കും. അസി.ഫോറസ്റ്റ് കൺസർവേറ്റർ അജിത്.കെ.രാമൻ സ്വാഗതവും റേഞ്ച് ഫോറസ്റ്റ് ഓഫീസർ അബ്ദള്ളക്കുഞ്ഞി പറമ്പത്ത് നന്ദിയും പറയും.

date