Skip to main content

ഒരു കോടി ഫലവൃക്ഷ തൈകള്‍ വണ്ടൂര്‍ ബ്ലോക്ക് തലത്തില്‍ തൈ വിതരണം ആരംഭിച്ചു

പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ഒരു കോടി ഫലവൃക്ഷ തൈകള്‍ പദ്ധതിയുടെ ഭാഗമായുള്ള തൈ വിതരണത്തിന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷമാണ് ഒരു കോടി ഫല വൃക്ഷത്തൈകളുടെ വിതരണവും പരിപാലനവും എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്. ഓരോ പ്രദേശത്തേക്കുമുള്ള തൈകള്‍ വിവിധ സന്നദ്ധ സംഘടനകള്‍ മുഖേന ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നിന്നും ലഭ്യമാകും.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വൃക്ഷ തൈ നട്ട് എ.പി. അനില്‍കുമാര്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.സി. കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡന്റ് കെ.കെ. സാജിത എന്നിവരും വൃക്ഷത്തൈകള്‍ നട്ടു. അംഗങ്ങളായ എന്‍.എ. മുബാറത്ത്, സി. കുരിക്കല്‍ മുഹമ്മദ് അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ. സന്തോഷ്, ബ്ലോക്ക്  കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. ഷക്കീല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date