Skip to main content

നിലമ്പൂരില്‍  വനം വകുപ്പിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു

ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നിലമ്പൂരില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു.  ജവഹര്‍ കോളനിക്ക് സമീപമുള്ള വനഭൂമിയില്‍ ഞാവല്‍മരത്തിന്റെ തൈ നട്ട് പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളിലായി ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളുമാണ് വനം വകുപ്പ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നട്ടു പിടിപ്പിക്കുന്നത്. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി. പുഷ്പവല്ലി, വാര്‍ഡ് കൗണ്‍സിലര്‍ യു.കെ. ബിന്ദു, നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, എ.സി.എഫ് ജോസ് മാത്യു, ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date