Skip to main content

പരിസ്ഥിതി ദിനത്തില്‍ സുരക്ഷ ഉപകരണങ്ങള്‍ നല്‍കി

പരിസ്ഥിതി ദിനാചരണത്തിന്റെ താനൂര്‍ മണ്ഡലംതല ഉദ്ഘാടനം താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക നിര്‍വ്വഹിച്ചു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് കോവിഡ് സുരക്ഷ ഉപകരണങ്ങളും പ്രസിഡന്റ് കൈമാറി. പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് അധ്യക്ഷനായി. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി. ഷംസുദ്ദീന്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സൈതലവി, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ്  കുണ്ടില്‍ ഹാജറ, താനാളൂര്‍ പഞ്ചായത്ത് സെക്രട്ടറി പി. രാംജിലാല്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സറ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സതീശന്‍ മാസ്റ്റര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഒ.കെ. പ്രേമരാജന്‍ നന്ദിയും പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുത്തന്‍തെരുവില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തൈകള്‍ നട്ടുപിടിപ്പിച്ചു.

date