Skip to main content

കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഫ്രിഡ്ജ് ലഭ്യമാക്കി

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് പി. ഉബൈദുള്ള എം.എല്‍.എയുടെ കോവിഡ് ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് ഫ്രിഡ്ജ് ലഭ്യമാക്കി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ സഹകരണത്തോടെയാണ് ഫ്രിഡ്ജ് എത്തിച്ചത്. പി. ഉബൈദുള്ള എം.എല്‍.എ പൂക്കോട്ടൂര്‍ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. സജനിക്ക് ഫ്രിഡ്ജ് കൈമാറി.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ പന്തലാഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ബി. ബഷീര്‍, പ്രകാശന്‍ നീണ്ടാരത്തില്‍, സുബൈദ മുസ്ലിയാരകത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അക്ബര്‍ തങ്ങള്‍, മന്‍സൂര്‍ (കുഞ്ഞിപ്പു), സി.ടി. നൗഷാദ്, അബ്ദുറസാഖ്, നവാഫ് പൂക്കോട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.

date