Skip to main content

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

2020-21 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/സംഘടനക്ക് മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുക. പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂണ്‍ 23നകം മലപ്പുറം ജില്ലാ മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷാ ഫോമിന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.യു. അബ്ദുള്‍ അസീസ് അറിയിച്ചു. ഫോണ്‍: 0483 2734815.

date