Skip to main content

പൊന്നാനി നഗരസഭ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭ വിവിധ വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ 2021 ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയില്‍ മൂന്ന് ദിവസങ്ങളിലായി വിപുലമായ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ആദ്യ ദിവസമായ ജൂണ്‍ നാല് തെരുവോര ശുചീകരണത്തിനാണ് നഗരസഭ ഊന്നല്‍ നല്‍കിയത്. ജൂണ്‍ ആറിന് ജനകീയ സഹകരണത്തോടെ വീടും പരിസരവും വൃത്തിയാക്കും.  

പുതുപൊന്നാനി സെന്ററില്‍ വെച്ച് നടന്ന പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം വൃക്ഷത്തൈ നട്ട് നിര്‍വ്വഹിച്ചു.  വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദുസിദ്ധാര്‍ത്ഥന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല, കൗണ്‍സിലര്‍മാരായ ബാത്തിഷ, ജംഷീന, നിഷാദ്, പി.വി ലത്തീഫ് നരസഭാ സെക്രട്ടറി എ.കെ ഹരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

date